അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലമേറ്റെ​ടു​ക്കാ​ൻ ഫ​ണ്ട​നു​വ​ദി​ച്ചു
Wednesday, March 29, 2023 12:31 AM IST
കോ​ല​ഞ്ചേ​രി: കോ​ര​ൻ ക​ട​വ് പാ​ലത്തിന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലമേ​റ്റെ​ടു​ക്കാ​ൻ ഫ​ണ്ട​നു​വ​ദി​ച്ചു. പി ​വി.​ ശ്രീ​നി​ജി​ൻ എംഎ​ൽഎയു​ടെ ഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.​
ഇ​തി​നാ​യി 14,38,79, 940 രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടൊ​പ്പം അ​പ്രോ​ച്ച് റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെ വി​ല ന​ൽ​കു​ന്ന​തി​നും റോ​ഡ് നി​ർ​മിക്കു​ന്ന​തി​നും അ​ട​ക്ക​മാ​ണ് തു​ക.
കു​ന്ന​ത്തു​നാ​ട്-പി​റ​വം മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ക​റു​ക​പ്പി​ള്ളി കോ​ര​ൻ ക​ട​വി​ന് കു​റു​കെ​യാ​ണ് പാ​ലം നി​ർ​മിക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി.​ ഇ​തേത്തു​ട​ർ​ന്ന് പി.​വി.​ ശ്രീ​നി​ജി​ൻ എംഎ​ൽഎയു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സി​നെ​യ​ട​ക്കം ക​ണ്ട് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.​
പാ​ല​വും അ​പ്രോ​ച്ച് റോ​ഡും യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വി​ക​സ​ന രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പി.​വി.​ ശ്രീ​നി​ജി​ൻ എംഎ​ൽഎ ​പ​റ​ഞ്ഞു.