കോ​ണ്‍​ഗ്ര​സ് ഗു​ണ്ടാ​യി​സ​വു​മാ​യി വ​ന്നാ​ല്‍ ചെ​റു​ക്കുമെന്ന് സിപിഎം
Wednesday, March 29, 2023 12:33 AM IST
കൊ​ച്ചി: ഏ​തു വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മു​ന്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ള്‍ ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് അ​ജൈ​വ​മാ​ലി​ന്യം എ​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍. ഗു​ണ്ടാ​യി​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് വ​ന്നാ​ല്‍ ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ള്‍ തു​റ​ന്നു കാ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ത്ത​ര​വാ​ദി​ക​ള്‍ മു​ന്‍ യു​ഡി​എ​ഫ് ഭ​ര​ണ​സി​മി​തി​ക​ളാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. അ​ജൈ​വ മാ​ലി​ന്യം ബ്ര​ഹ്മ​പു​ര​ത്ത് നി​ക്ഷേ​പി​ച്ച് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ മാ​ലി​ന്യ​ക്കൂ​മ്പാ​രം സൃ​ഷ്ടി​ച്ച​ത് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ്. ഈ ​വ​സ്തു​ത​ക​ള്‍ മ​റ​ച്ചു പി​ടി​ക്കാ​നാ​ണ് നി​ല​വി​ല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ക്ര​മം ന​ട​ത്തു​ന്ന​തും ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ക്കു​ന്ന​തും. കോ​ണ്‍​ഗ്ര​സി​ന്‍റെയും യു​ഡി​എ​ഫി​ന്‍റെ​യും ഇ​ത്ത​രം ന​ട​പ​ടി​ക​ളെ ചെ​റു​ക്കു​മെ​ന്ന് ജ​ന​കീ​യ മാ​ര്‍​ച്ച് പ്ര​ഖ്യാ​പി​ച്ചു.
മേ​ന​ക ജം​ഗ്ഷ​നി​ല്‍​നി​ന്നും മാർച്ച് ആരംഭിച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. പി.​വി. ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ, മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍​സി​യ, എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് ഇ​ട​പ്പ​ര​ത്തി, സി.​എം. ദി​നേ​ശ്മ​ണി, എ​സ്. സ​തീ​ഷ്, പി.​ആ​ര്‍. ക​മ​ല സ​ദാ​ന​ന്ദ​ന്‍, ജ​ന​താ​ദ​ള്‍ എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ബു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.