എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച് ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വയ്​ക്കാ​ന്‍: മു​ഹ​മ്മ​ദ് ഷി​യാ​സ്
Wednesday, March 29, 2023 12:33 AM IST
കൊ​ച്ചി: കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ ​മാ​ര്‍​ച്ച് ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വ​ച്ച് മേ​യ​റു​ടെ മു​ഖ​ത്തെ അ​ഴി​മ​തി​യു​ടെ ക​രി ക​ഴു​കാ​നു​ള്ള നാ​ട​ക​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്.
തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച​യോ​ളം ന​ഗ​ര​വാ​സി​ക​ളെ വി​ഷ​പ്പു​ക​യി​ല്‍ ശ്വാ​സം​മു​ട്ടി​ച്ച​വ​ര്‍​ക്കെ​തി​രെ ഒ​ന്ന് പ്ര​തി​ഷേ​ധി​ക്കാ​ന്‍ പോ​ലും പേ​ടി​ച്ച​വ​ര്‍ പൊ​തു​ജ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് സ​മ​രം ചെ​യ്ത​വ​രെ ഗു​ണ്ട​ക​ളെ​ന്ന് പ​റ​യു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണ്. ബ്ര​ഹ്മ​പു​ര​ത്തെ ആ​സൂ​ത്രി​ത തീ​പി​ടു​ത്ത​ത്തി​ന് പി​ന്നി​ലെ അ​ഴി​മ​തി കോ​ണ്‍​ഗ്ര​സ് പു​റ​ത്തു കൊ​ണ്ടു​വ​ന്ന​തി​ലു​ള്ള ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണി​ത്. മാ​ലി​ന്യ മാ​ഫി​യ​യ്ക്ക് കൊ​ച്ചി ന​ഗ​ര​സ​ഭ​യെ തീ​റെ​ഴു​തി​വി​റ്റ മേ​യ​ര്‍ അ​നി​ല്‍​കു​മാ​റി​നും ഭ​ര​ണ​സ​മി​തി​ക്കു​മെ​തി​രെ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രെ മൃ​ഗീ​യ​മാ​യി അ​ക്ര​മി​ച്ച പോ​ലീ​സ് ന​ട​പ​ടി സി​പി​എം ഉ​ന്ന​ത​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും ഷി​യാ​സ് ആ​രോ​പി​ച്ചു.