ക​ള​ക്ട​റു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ സ​ർ​ക്ക​സ്, യു​വാ​വി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തെ​റി​ച്ചു
Wednesday, March 29, 2023 12:33 AM IST
കാ​ക്ക​നാ​ട്: ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ വ​ട്ടം ക​റ​ങ്ങു​ക​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത സ്വ​കാ​ര്യ കാ​റി​ന്‍റെ ഡ്രൈ​വ​ർ പ​ട​മു​ക​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​മീ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ വ്യ​ഴാ​ഴ്ച രാ​വി​ലെ 11 നു ​ക​ള​ക്ട​റേ​റ്റ് സി​ഗ്ന​ൽ ജംഗ്ഷ​നു സ​മീ​പ​മാ​ണ് ക​ള​ക്ട​റു​ടെ കാ​ർ ക​ട​ന്നു പോ​കാ​ൻ വ​ഴി ന​ൽ​കാ​തെ മ​നഃപൂ​ർ​വം ത​ട​സം സൃ​ഷ്ടി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ സ്വ​കാ​ര്യകാ​ർ അ​മി​ത വേ​ഗ​ത്തി​ലും തെ​റ്റാ​യ ദി​ശ​യി​ലു​മാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി. നോ​ട്ടി​സ് ന​ൽ​കി റ​മീ​സി​നെ വ​രു​ത്തു​ക​യാ​യി​രു​ന്നു. കു​റ്റം സ​മ്മ​തി​ച്ചു മാ​പ്പ​പേ​ക്ഷ ന​ൽ​കി​യ​തി​നാ​ലാ​ണ് ലൈ​സ​ൻ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.