മനോഹരന്‍റെ ഭാര്യക്ക് സർക്കാർ ജോലി നല്കണം: കെ. സു​ധാ​ക​ര​ൻ
Wednesday, March 29, 2023 12:33 AM IST
തൃ​പ്പൂ​ണി​ത്തു​റ: പ്ര​ത്യേ​കം പ​രി​ശീ​ല​നം കൊ​ടു​ത്ത ഡി​വൈ​എ​ഫ്ഐ​ക്കാ​രാ​യ പോ​ലീ​സു​കാ​രാ​ണ് യാ​തൊ​രു കാ​ര​ണ​വും കൂ​ടാ​തെ ജ​ന​ങ്ങ​ളെ​യും സ​മ​രം ചെ​യ്യു​ന്ന​വ​രെ​യും മ​ർ​ദി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. നി​രാ​ലം​ബ​രാ​യ മ​നോ​ഹ​ര​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​നോ​ഹ​ര​ന്‍റെ ഇ​രു​മ്പ​ന​ത്തെ വീ​ട്ടി​ലെ​ത്തി​യ സു​ധാ​ക​ര​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ബൈ​ക്ക് സ്റ്റാ​ൻ​ഡി​ൽ വ​യ്ക്കാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ജീ​പ്പി​ലേ​യ്ക്ക് മ​നോ​ഹ​ര​നെ വ​ലി​ച്ച് ക​യ​റ്റി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​യാ​യ ക​ർ​ഷ​ക കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ര​മ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് പ​റ​ഞ്ഞു. മ​നോ​ഹ​ര​ന്‍റെ കു​ടും​ബ​ത്തി​ന് പാ​ർ​ട്ടി​യു​ടെ എ​ല്ലാ​വി​ധ വാ​ഗ്ദാ​ന​വും ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, വി.​ജെ. പൗ​ലോ​സ്, എ​ഐ​സി​സി അം​ഗം ജ​യ്സ​ൺ ജോ​സ​ഫ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ഐ.​കെ. രാ​ജു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.