കാ​ന്പ​സി​ന​ക​ത്ത് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും
Wednesday, March 29, 2023 12:33 AM IST
കൊ​ച്ചി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മാ​ന്ത​ര​പാ​ത​ക​ളു​ടെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കാ​മ്പ​സ് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പ​യ്യ​മ്പി​ള്ളി ജം​ഗ്ഷ​നി​ലെ സെ​ക്യൂ​രി​റ്റി ഗേ​റ്റി​ല്‍ ഗ​താ​ഗ​തം ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കും. ഓ​ട്ടോ​റി​ക്ഷ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ കാ​മ്പ​സി​ന​ക​ത്ത് കൂ​ടി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടും. കാ​മ്പ​സി​ന് അ​ക​ത്ത് കൂ​ടി ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​ന് പ​രി​ഹാ​ര​മാ​യി സ​മാ​ന്ത​ര​പാ​ത​ക​ളി​ലൂ​ടെ എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കും ഗ​താ​ഗ​തം സാ​ധ്യ​മാ​കും.
യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു നി​ന്നും സൗ​ത്ത് ക​ള​മ​ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കേ​സ​രി വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ല്‍ നി​ന്നും മ​ണ്ണോ​പ്പി​ള്ളി വ​ഴി പ​യ്യ​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ എ​ത്തി ക​ള​മ​ശേ​രി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. സ​മാ​ന്ത​ര പാ​ത​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു ന്ന​തി​ന് മൂ​ന്നം​ഗ സം​ഘ​ത്തെ യോ​ഗ​ത്തി​ല്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.
ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, കു​സാ​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​വി. മീ​ര, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സീ​മ ക​ണ്ണ​ന്‍, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ജ​മാ​ല്‍ മ​ണ​ക്കാ​ട​ന്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്‍​ജി​നീ​യ​ര്‍ കെ.​എം. ജോ​യ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.