മി​നി മാ​ര​ത്തൺ
Wednesday, March 29, 2023 12:35 AM IST
നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1989 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റു​മ​ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്ത​ൺ ചെ​ങ്ങ​മ​നാ​ട് സി​ഐ കെ. ​ബ്രി​ജു​കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 250 ൽ ​അ​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഓ​പ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള ഷെ​റി​ൻ ജോ​സ് ഒ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള 10000 രൂ​പ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. ര​ണ്ടാം സ​മ്മാ​നം നൈ​ജീ​രി​യ​യി​ൽ നി​ന്നു​ള്ള ഐ​സ​ക് കെം​ബോ​യ് കോ​മ​ൻ 7000 രൂ​പ​യു​ടേ​യും ആ​ന​ന്ദ് കൃ​ഷ​ണ​ൻ 5000 രൂ​പ​യു​ടെ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​നാ​യി.
വ​നി​താ വി​ഭാ​ഗ​ത്തി​ൽ ടി.​പി. ആ​ശ ഒ​ന്നാം സ്ഥാ​ന​ത്തും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഗൗ​സി​ക​യും ആ​ത്തി ല​ക്ഷ്മി​യും ക​ര​സ്ഥ​മാ​ക്കി. വെ​റ്റ​റ​ൻ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ ജോ​സ​ഫ്, ജോ​ർ​ജ് ജേ​ക്ക​ബ്, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. വെ​റ്റ​റ​ൻ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം റീ​ന​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ​ൾ ലൗ​ലി ജോ​ൺ​സ​ണും സ്മി​ത​യും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.