ദേ​ശീ​യ ഗെ​യി​മ​ത്തോ​ൺ
Wednesday, March 29, 2023 12:35 AM IST
കാ​ല​ടി: ആ​ദി​ശ​ങ്ക​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ ദേ​ശീ​യ ഗെ​യി​മ​ത്തോ​ൺ ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​ടി. സു​ബ്ര​ഹ്‌​മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി​ശ​ങ്ക​ര ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ പ്ര​ഫ. സി.​പി. ജ​യ​ശ​ങ്ക​ർ, പ്ര​ഫ. ആ​ർ. രാ​ജാ​റാം, പ്ര​ഫ. ടി. ​മ​നീ​ഷ്, പ്ര​ഫ പി. ​വി. രാ​ജാ​രാ​മ​ൻ, ജി.​ആ​ർ. കി​ഷോ​ർ (ജ്യോ​തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബാ​ഗ്ലൂ​ർ), ടി​ൽ​റ്റ് എ​ഡ്യു ഡ​യ​റ​ക്ട​ർ നി​ഖി​ൽ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 120 ഓ​ളം ടീ​മു​ക​ൾ ഗെ​യി​മ​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കും. മി​ക​ച്ച ഗെ​യി​മു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് സ​മാ​പ​ന ദി​വ​സ​മാ​യ 30ന് ​പു​ര​സ്‌​ക്കാ​ര​ങ്ങ​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. ആ​ദി​ശ​ങ്ക​ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഹാ​ക്ക​ത്തോ​ണി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഗെ​യി​മ​ത്തോ​ൺ. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ഹാ​ക്ക​ത്തോ​ൺ. 15 ല​ക്ഷം രൂ​പ​യാ​ണ് ഹാ​ക്ക​ത്തോ​ണി​ന് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.