മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം
Wednesday, March 29, 2023 12:35 AM IST
കാ​ല​ടി: മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രാ​റു​ള്ള മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. സെ​ന്‍റ് തോ​മ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ആ​രം​ഭി​ച്ച ക​ൺ​വ​ൻ​ഷ​ൻ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​മാ​ർ​ട്ടി​ൻ ക​ല്ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു​ക്ക​മാ​യി ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും ദീ​പം തെ​ളി​ക്ക​ലും ന​ട​ന്നു. ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യി​ൽ 20 അ​ൾ​ത്താ​ര സം​ഘം കു​ട്ടി​ക​ളും 20 ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളും പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് ബൈ​ബി​ൾ ക​ര​ങ്ങ​ളി​ലേ​ന്തി അ​ണി​നി​ര​ന്നു. അ​വ​രോ​ടൊ​പ്പം ഈ ​വ​ർ​ഷം വി​വാ​ഹ​ത്തി​ന്‍റെ 40 വ​ർ​ഷം തി​ക​യു​ന്ന ദ​മ്പ​തി​ക​ളും ചേ​ർ​ന്നു.
ഫാ. ​മാ​ത്യു പെ​രു​മാ​യ​ൻ, ഫാ. ​ടോ​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, ഫാ. ​ജോ​ൺ​സ​ൺ വ​ല്ലൂ​രാ​ൻ, ഫാ.​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​മാ​ർ​ട്ടി​ൻ ക​ച്ചി​റ​ക്ക​ൽ, ഫാ. ​ജെ​യിം​സ് ക​ക്കു​ഴി, ഫാ. ​വ​ർ​ഗീ​സ് മ​ണ​വാ​ള​ൻ എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു. ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ദ്യ പ്ര​ഭാ​ഷ​ണം ഫാ. ​ജെ​യിം​സ് ക​ക്കു​ഴി ന​ട​ത്തി. മ​ല​യാ​റ്റൂ​ർ ഗാ​യ​ക സം​ഘം ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഏ​പ്രി​ൽ ഒ​ന്നു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ദി​വ​സ​വും വൈ​കി​ട്ട് 5.30ന് ​കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സി​സ്റ്റ​ർ എ​ൽ​സി മാ​ത്യു, ജോ​ൺ ആ​ന്‍റ​ണി, ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ, അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് എ​ന്നി​വ​ർ വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ആ​ത്മാ​ഭി​ഷേ​ക​വും സൗ​ഖ്യ​ദാ​യ​ക​വു​മാ​യ ആ​രാ​ധ​ന, പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​കും.
സ​മാ​പ​ന ദി​ന​ത്തി​ൽ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​എ​ബി​ജി​ൻ അ​റ​യ്‌​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​കും. രാ​ത്രി ഒ​ൻ​പ​തി​ന് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കു​മ്പോ​ൾ നീ​ലീ​ശ്വ​രം, സെ​ബി​യൂ​ർ, വി​മ​ല​ഗി​രി, ഇ​ല്ലി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​കും.