യു​വ​തി​യെ ബ​സി​ൽ ശ​ല്യം ചെ​യ്ത​യാ​ൾ പി​ടി​യി​ൽ
Wednesday, March 29, 2023 12:36 AM IST
പെ​രു​മ്പാ​വൂ​ർ: യു​വ​തി​യെ ബ​സി​ൽ വ​ച്ച് ശ​ല്യം ചെ​യ്ത ആ​ൾ പോ​ലീ​സ് പി​ടി​യി​ൽ. പ​ല്ലാ​രി​മം​ഗ​ലം മാ​വു​ടി​യി​ൽ താ​മ​സി​ക്കു​ന്ന പേ​ഴ​ക്കാ​പ്പി​ള്ളി അ​മ്പ​ല​ത്ത​റ​യി​ൽ സു​നി​ലി​നെ (48) യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട്ട​യം - പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ 26ന് ​വൈ​കി​ട്ടാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​റ്റേ​ദി​വ​സം ത​ന്നെ കോ​ത​മം​ഗ​ലം അ​ടി​വാ​ട് ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
സ​മാ​ന സം​ഭ​വ​ത്തി​ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, എ​സ്ഐ​മാ​രാ​യ റി​ൻ​സ് എം.​തോ​മ​സ്, എം.​കെ.​അ​ബ്ദു​ൾ സ​ത്താ​ർ, എ​സ്‌‌‌​സി​പി​ഒ​മാ​രാ​യ പി.​എ.​അ​ബ്ദു​ൾ മ​നാ​ഫ്, സി.​കെ.​മീ​രാ​ൻ, ജി​ഞ്ചു കെ.​മ​ത്താ​യി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.