ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം നാ​ളെ
Thursday, March 30, 2023 12:32 AM IST
കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ 12 വ​രെ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും മ​ര​വി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. വ​ര​വി​നും ചി​ല​വി​നും ആ​നു​പാ​തി​ക​മാ​യി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ല്‍ വ​ലി​യ വീ​ഴ്ച​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ജി​ല്ല​യി​ല്‍ വ​ലി​യ വി​ക​സ​ന മു​ര​ടി​പ്പി​ന് കാ​ര​ണ​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കും​പു​റം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.