ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ വാ​ഹ​ന വി​ല്പ​ന; 2,71,200 രൂ​പ പി​ഴ ചു​മ​ത്തി
Thursday, March 30, 2023 12:33 AM IST
കൊ​ച്ചി: വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ൻ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​തെ വാ​ഹ​ന വി​ല്പ​ന ന​ട​ത്തി​യ ഡീ​ല​ര്‍​ക്ക് 2,71,200 രൂ​പ പി​ഴ ചു​മ​ത്തി എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 2022 മേ​യി​ൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് എ​റ​ണാ​കു​ള​ത്തെ പ്ര​മു​ഖ ജെ​സി​ബി ഡീ​ല​റാ​യ പോ​പ്പു​ല​ര്‍ ജെ​സി​ബി കോ​ര്‍​പ​റേ​ഷ​ന് പി​ഴ​യി​ട്ട​ത്.

അ​ങ്ക​മാ​ലി സ​ബ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ലെ അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍, ശ്രീ​റാം, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ താ​ഹി​റു​ദീ​ന്‍ എ​ന്നി​വ​ര്‍ 2022 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ വാ​ഹ​നം വി​ല്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി ചെ​ലാ​ന്‍ ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ഹ​ന ഡീ​ല​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല വി​ധി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കീ​ഴ്ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ഹ​ന വ​കു​പ്പി​നു വേ​ണ്ടി ഗ​വ. പ്ലീ​ഡ​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്, മാ​യ എ​ന്നി​വ​രും, അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ആ​രോ​മ​ലു​ണ്ണി​യും ഹാ​ജ​രാ​യി.