ഒറ്റ ക്ലിക്കിൽ അ​ടി​യ​ന്ത​ര സഹായം! മൊ​ബൈ​ൽ ആ​പ് ഒ​രു​ക്കി ഫി​സാ​റ്റ് വിദ്യാർഥികൾ
Thursday, March 30, 2023 12:37 AM IST
അ​ങ്ക​മാ​ലി: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട് പോ​കു​ന്ന നി​മി​ഷ​ങ്ങ​ളി​ലും സ​ഹാ​യം ലഭ്യമാ ക്കുന്ന മൊ​ബൈ​ൽ ആ​പ് ഒരുക്കി യിരിക്കുകയാണ് ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജിലെ വി​ദ്യാ​ർ​ഥി​ക​ൾ.

ആ​പ്പിന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം എംഎൽ എമാരായ റോ​ജി എം. ​ജോ​ൺ, അ​ൻ​വ​ർ സാ​ദ​ത്ത്, ​കാ​ല​ടി ടൗ​ൺ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി. ടോ​ളി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

അ​ടി​യ​ന്ത​ര സ​ഹാ​യം വേണ്ടിവ​രു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രി​ക്കു​ന്ന ആ​പ്പി​ലെ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ നി​ങ്ങ​ൾ​ക്ക് വേ​ണ്ടപ്പെ​ട്ട​വ​രോ അ​യ​ൽ​വാ​സി​ക​ളോ ഓ​ടി​യെ​ത്തും.

ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ സ​ഹാ​യം ആവശ്യപ്പെട്ടുള്ള അ​ലാറം -ക​മ്പാ​നി​യ​ൻ- എ​ന്ന ഇ-മൊ​ബൈ​ൽ ആ​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുള്ള എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തും.

സ്ത്രീ ​സു​ര​ക്ഷ, മോ​ഷ​ണം, പി​ടി​ച്ചുപ​റി​, അ​ടി​യ​ന്ത​ര വൈ​ദ്യസ​ഹാ​യം തു​ട​ങ്ങി ഏ​തു ആ​വ​ശ്യ​ത്തി​നും ഈ ആ​പ് ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ മ​റ്റു എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ് ലൈ​ൻ ന​മ്പേ​ഴ്സും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്.

ഫി​സാ​റ്റി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ടുമെന്‍റേ​ഷ​ന് വി​ദ്യാ​ർ​ഥി​ക​ളാ​യ നെ​ഗ​ൽ റോ​യ്, ജോ​ പോ​ൾ ജോ​യ്, ആ​രോ​ൺ സാ​ബു, അ​ഗ​സ്റ്റി​ൻ ഷാ​ജ​ൻ, ആ​കാ​ശ് കൃ​ഷ്ണ, വി​നാ​യ​ക് ജ​യാന​ന്ത്, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ വി. ​അ​രു​ൺ, ഷാ​ഫി അ​ഷ​റ​ഫ് എ​ന്നി​വ​രും അ​ധ്യാ​പ​ക​രാ​യ പി. രാ​ജി, ​ഹ​ണി ദേ​വ​സി, ല​ക്ഷ്മി ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​പ് രൂപകല്പന ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് ഫോ ൺ: 8921597836, 9495843545.