വ്യാ​ജപ​ട്ട​യം ച​മ​ച്ച് പു​ന​ര​ധി​വാ​സ ഭൂ​മി ത​ട്ടി​യെ​ടു​ത്തെന്ന് ആക്ഷേപം
Thursday, March 30, 2023 12:39 AM IST
കാ​ക്ക​നാ​ട് : മൂ​ല​മ്പ​ള​ളി പു​ന​ര​ധി​വാ​സ ഭൂ​മി വ്യാ​ജ പ​ട്ട​യം ച​മ​ച്ച് ത​ട്ടി​യെ​ടു​ത്ത​താ​യി ആരോപണം. കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ മു​ട്ടു​ങ്ക​ൽ റോ​ഡി​ന് സ​മീ​പ​ത്താണ് 10 സെ​ന്‍റ് ഭൂ​മി വ്യാ​ജ പ​ട്ട​യം ച​മ​ച്ച് ത​ട്ടി​യെ​ടു​ത്തെന്ന ആരോപണവുമായി മൂ​ല​മ്പി​ള്ളി പാ​ക്കേ​ജ് സ​മ​ര​സ​മി​തി​ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

വാ​ഴ​ക്കാ​ല വി​ല്ലേ​ജ് ഓ​ഫീ​സി​ലെ മു​ൻ ജീ​വ​ന​ക്കാ​രും ഭൂ​മാ​ഫി​യ​ക​ളും ചേ​ർ​ന്നാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച് പ​ത്ത് സെ​ന്‍റ് ഭൂ​മി നി​ക​ത്തി വി​ല്പ​ന ന​ട​ത്തി​യ​തെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ക്കു​ന്നു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി​പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. കാ​ക്ക​നാ​ട് വി​ല്ലേ​ജി​ലാ​ണ് ഈ ​സ്ഥ​ലം. എ​ന്നാ​ൽ വാ​ഴ​ക്കാ​ല വി​ല്ലേ​ജി​ൽ​പ്പെ​ട്ട ക​രി​യി​ൽ കോ​ള​നി​യി​ലെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലെ സ​ർ​വേ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​ല്ലേ​ജ് ഓഫീസ് മു​ൻ ജീ​വ​ന​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഭൂ​മി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​തെന്ന് പറയപ്പെടുന്നു.