അ​വ​ധി​ക്കാ​ലം അ​ടി​പൊ​ളി​യാ​ക്കാം...
Thursday, March 30, 2023 12:39 AM IST
കൊ​ച്ചി: പ​രീ​ക്ഷാ​ക്കാ​ല​ത്തി​ന് വി​ട ന​ല്‍​കി ര​ണ്ടു​ മാ​സ​ത്തെ അ​വ​ധി​ക്കാ​ലം അ​ടി​ച്ചു​പൊ​ളി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​ട്ടി​കൾ. കു​ട്ടി​യും കോ​ലും കു​ഴി​പ്പ​ന്തും ക​ളി​ച്ചു ന​ട​ന്നി​രു​ന്ന ത​ല​മു​റ​യി​ല്‍ നി​ന്ന് പുതുതലമുറ എത്തിനിൽക്കുന്നത് സ്മാ​ര്‍​ട്ട് ഗെ​യി​മു​ക​ളി​ലാണ്. മ​ക്ക​ളു​ടെ അ​ഭി​രു​ചി അ​റി​ഞ്ഞ് പ​ണം മു​ട​ക്കി​ത്ത​ന്നെ അ​വ​രെ അ​വ​ധി​ക്കാ​ല കോ​ഴ്‌​സു​ക​ളി​ല്‍ ചേ​ര്‍​ക്കാ​ന്‍ ഇ​ന്ന് മാ​താ​പി​താ​ക്ക​ളും ത​യാ​റാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ള്‍​ക്കാ​യി അ​വ​ധി​ക്കാ​ല കോ​ഴ്‌​സു​ക​ളും റെ​ഡി​യാ​ണ്.

റീ​ജണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ ?

ഏ​പ്രി​ല്‍ മൂ​ന്നു മു​ത​ല്‍ മേ​യ് 27 വ​രെ​യാ​ണ് റീ​ജണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ല്‍ അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​മ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​യ്‌​റോ​ബി​ക്‌​സ്/​ സൂം​ബ, ബാ​ഡ്മി​ന്‍റ​ണ്‍, ബാ​സ്‌​ക​റ്റ് ബോ​ള്‍, ബോ​ക്‌​സിം​ഗ്, കാ​രം​സ്, ചെ​സ്, ക്രി​ക്ക​റ്റ്, സൈ​ക്ലിം​ഗ്, ഫു​ട്‌​ബോ​ള്‍, ക​രാ​ട്ടെ, സ്‌​കേ​റ്റിം​ഗ്, നീ​ന്ത​ല്‍, താ​യ്‌​ക്വാ​ണ്ട, ടെ​ന്നീ​സ്, വോ​ളി​ബോ​ള്‍, യോ​ഗ, കൈ​യ​ക്ഷ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശീ​ല ക്ലാ​സ്, ശി​ല്പ​നി​ര്‍​മാ​ണം എ​ന്നി​വ​യാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ഫോ​ണ്‍: 0484 2204068.

നാ​ട​ക​ക്ക​ള​രി

ച​ങ്ങ​മ്പു​ഴ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലു​ള്ള നാം ​കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യു​ടെ അ​വ​ധി​ക്കാ​ല നാ​ട​ക ശി​ല്പ​ശാ​ല ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു​ വ​രെ ന​ട​ക്കും. സ്‌​ക്രി​പ്റ്റ്, ര​ച​ന, ക​ഥ​പ​റ​ച്ചി​ല്‍, മാ​സ്‌​ക് നി​ര്‍​മാ​ണം, ചി​ത്ര​ര​ച​ന, ഡ​ബ്ബിം​ഗ്, ആ​ങ്ക​റിം​ഗ്, തീയറ്റ​ര്‍ ഗെ​യിം​സ്, ശ​ബ്ദ പ​രി​ശീ​ല​നം, ഫി​സി​ക്ക​ല്‍ തീയ​റ്റ​ര്‍, സം​ഗീ​തം എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. നാ​മി​ന്‍റെ പു​തി​യ നാ​ട​ക​മാ​യ നി​ഴ​ലി​ലേ​ക്കു​ള്ള അ​ഭി​നേ​താ​ക്ക​ളെ​യും ക​ള​രി​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ഫോ​ണ്‍: 99954 00634.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ

കൊ​ച്ചി മെ​ട്രോ കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന സ​മ്മ​ര്‍ ക്യാന്പ്- ഡി​സ്‌​ക​വ​ര്‍ 2023 ഏ​പ്രി​ല്‍ 10ന് ​ആ​രം​ഭി​ക്കും. പാ​ട്ട്, നൃ​ത്തം, ചി​ത്ര​ര​ച​ന, റോ​ബോ​ട്ടി​ക്‌​സ്, കോ​ഡിം​ഗ്, യോ​ഗ, ക​ള​രി തു​ട​ങ്ങി​യ​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. അഞ്ച് വ​യ​സ് മു​ത​ല്‍ 17 വ​യ​സ് ​വ​രെ​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​പ്രി​ല്‍ 10 മു​ത​ല്‍ മേയ് 10 വ​രെ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെയുള്ള ദിവസങ്ങളിലാണ് ക്യാന്പ്. ര​ജി​സ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 7593833664.

ക​ലാ​ഭ​വ​നി​ല്‍

കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ല്‍ അ​വ​ധി​ക്കാ​ല ക​ലാ​പ​രി​ശീ​ല​ന ക്ലാ​സ് ഏപ്രിൽ മൂ​ന്നി​ന് ആ​രം​ഭി​ക്കും. തി​ങ്ക​ള്‍ മു​ത​ല്‍ ബു​ധ​ന്‍ വ​രെ രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ​യാ​ണ് ക്ലാ​സ്. ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, ക്ലാ​സി​ക്ക​ല്‍ വോ​ക്ക​ല്‍, കീ ​ബോ​ര്‍​ഡ്, ഗി​റ്റാ​ര്‍, ഡ്രം​സ്, ക​രാ​ട്ടെ, ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യി​ലാ​ണ് പ​രീ​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ഫോ​ണ്‍: 0484 2354522.

ക​ട​വ​ന്ത്ര വൈ​എം​സി​എ

ക​ട​വ​ന്ത്ര വൈ​എം​സി​എ ബ്രാ​ഞ്ചിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ്മ​ര്‍ ക്യാ​മ്പ് ക​ട​വ​ന്ത്ര വൈ​എം​സി​എ ബ്രാ​ഞ്ചി​ല്‍ ന​ട​ക്കും. ബാ​ഡ്മി​ന്‍റ​ണ്‍, ബാ​സ്‌​ക​റ്റ് ബോ​ള്‍, ചെ​സ്, ഡ്രോ​യിം​ഗ് ആ​ന്‍​ഡ് പെ​യി​ന്‍റിം​ഗ്, ക​രാ​ട്ടെ, സ്‌​കേ​റ്റിം​ഗ്, ടേ​ബി​ള്‍ ടെ​ന്നീ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പരിശീലനം. ഫോ​ണ്‍: 7736659444.

കൊ​ച്ചി​ന്‍ വേ​വ്‌​സി​ല്‍

പാ​ലാ​രി​വ​ട്ടം കൊ​ച്ചി​ന്‍ വേ​വ്‌​സി​ല്‍ (മ്യൂ​സി​ക്, ഡാ​ന്‍​സ്, ആ​ര്‍​ട്ട് അ​ക്കാ​ദ​മി) അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ള്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. വ​യ​ലി​ന്‍, ഗി​റ്റാ​ര്‍, ഓ​ര്‍​ഗ​ൺ, വീ​ണ, ഡ്രം​സ്, ത​ബ​ല, മൃ​ദം​ഗം, ഫ്ലൂ​ട്ട്, ക്ലാ​സി​ക്ക​ല്‍ മ്യൂ​സി​ക്, ലൈ​റ്റ് മ്യൂ​സി​ക്, കരോ​ക്കെ ട്രെ​യി​നിം​ഗ്, ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, പെ​യി​ന്‍റിം​ഗ്, വാ​ട്ട​ര്‍ ക​ള​റിം​ഗ്, ഓ​യി​ല്‍ പെ​യി​ന്‍റിം​ഗ്, ക്ലേ ​മോ​ഡ​ലിം​ഗ്, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. വാ​ഹ​ന സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.