വ​ടു​ത​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം! സ്ഥ​ല​മെ​ടു​പ്പി​ന് 67.51 കോ​ടി
Thursday, March 30, 2023 12:40 AM IST
കൊ​ച്ചി: വ​ടു​ത​ല റെ​യി​ല്‍​വേ ക്രോ​സി​ലെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി 2016ല്‍ ​വി​ഭാ​വ​നം ചെ​യ്ത വ​ടു​ത​ല മേ​ല്‍​പ്പാ​ല​ത്തി​നാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന് 67.51 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​റി​യി​ച്ചു.

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന് നേ​രി​ട്ട ത​ട​സ​ങ്ങ​ളാ​ണ് പ​ദ്ധ​തി വൈ​കാ​ന്‍ ഇ​ട​യാ​യ​ത്. റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നെ​യാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ റെ​യി​ല്‍​വേ പാ​ത​യു​ടെ ഇ​ര​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സം നേ​രി​ടു​ക​യും പു​തി​യ ഡി​സൈ​ന്‍ ത​യാ​റാ​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തു.

പു​തു​ക്കി​യ ഡി​സൈ​ന്‍ പ്ര​കാ​രം 1.50 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രിക. ആ​ദ്യ ഡി​സൈ​ന്‍ പ്ര​കാ​രം ഒ​രേ​ക്ക​ര്‍ ഭൂ​മി മ​തി​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ലാ​ണ് ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ച​ത്. റ​വ​ന്യു വ​കു​പ്പി​ല്‍നി​ന്നു പ​ദ്ധ​തി കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

വ​ടു​ത​ല റെ​യി​ൽ​വേ ക്രോ​സി​ൽ ഗേ​റ്റ​ട​ച്ചി​ടു​ന്ന​തു മൂ​ലം ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ളും മ​റ്റും ഏ​റെ നേ​രം ഇ​വി​ടെ കാ​ത്തു കി​ട​ക്കേ​ണ്ടി വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​വി​ടെ മേ​ൽ​പ്പാ​ലം വേ​ണ​മെ​ന്ന് മു​റ​വി​ളി ഉ​യ​ർ​ന്ന​ത്. മേൽപ്പാലം വരു ന്നതോടെ ഇവിടുത്തെ ഗതാ തക്കുരുക്കിനും പരിഹാരമാകും.