ഫാ. ​ജോ​സ് തെ​ക്ക​ൻ പു​ര​സ്‌​കാ​രം എം​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ന്
Thursday, March 30, 2023 12:42 AM IST
കോ​ത​മം​ഗ​ലം: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഫാ. ​ജോ​സ് തെ​ക്ക​ൻ പു​ര​സ്‌​കാ​രം കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ന് സ​മ്മാ​നി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പു​ര​സ്കാ​രം ന​ൽ​കി. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഞെ​രി​ഞാ​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​ഐ ദേ​വ​മാ​താ കൗ​ൺ​സി​ല​ർ ഫാ. ​ഫ്രാ​ങ്കോ ചി​റ്റി​ല​പ്പി​ള​ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം യൂ​ജി​ൻ മോ​റെ​ലി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ് തെ​ക്ക​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. അ​ധ്യാ​പ​ന, ഗ​വേ​ഷ​ണ രം​ഗ​ത്തെ മി​ക​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ കോ​ളേ​ജു​ക​ളി​ല്‍ നി​ന്നു ല​ഭി​ച്ച നാ​മ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഡോ. ​മ​ഞ്ജു കു​ര്യ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ക​വി​യും നി​രൂ​പ​ക​നു​മാ​യ പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ടി.​കെ. നാ​രാ​യ​ണ​ൻ, കേ​ര​ള പ്രി​ൻ​സി​പ്പ​ൽ കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഉ​സ്മാ​ൻ, സി​എം​ഐ ദേ​വ​മാ​താ വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കോ​ല​ഞ്ചേ​രി, കാ​ഞ്ഞി​ര​വേ​ലി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ കെ.​എം. കു​ര്യാ​ച്ച​ൻ -വി.​കെ. സൂ​സ​ൻ എ​ന്നി​വ​രു​ടെ മ​ക​ളാ​ണ്. എം​എ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ പ​നി​ച്ച​യം പാ​റ​പ്പാ​ട്ട് ജി​സ് പോ​ളി​ന്‍റെ ഭാ​ര്യ​യാ​ണ്. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ഞ്ജ​ലി, അ​ലീ​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.