പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം പി​റ​വ​ത്ത്
Thursday, March 30, 2023 12:43 AM IST
പി​റ​വം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ​യും മ​റ്റ​ന്നാ​ളും പി​റ​വ​ത്ത് ന​ട​ക്കും. പി​റ​വം വ​ലി​യ​പ​ള്ളി ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. നാ​ളെ 2.30 ന് ​ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും.

ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​നാ​കും. 5.30 ന് ​വ​ലി​യ​പ​ള്ളി ഹാ​ളി​ൽ​നി​ന്നു ടൗ​ണി​ലേ​ക്ക് വി​ളം​ബ​ര ജാ​ഥ ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​വി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​കും. പ്ര​ഫ. കു​ഞ്ഞി​കൃ​ഷ്ണ മേ​നോ​ൻ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും.

12 മു​ത​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം, സം​ഘ​ട​നാ​രേ​ഖ, പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്, വ​ര​വ് ചെ​ല​വ് ക​ണ​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ അ​വ​ത​ര​ണം, ആ​ദ​രി​ക്ക​ൽ, ച​ർ​ച്ച, തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ന​ട​ക്കും.