പ​ഴ​ന്തോ​ട്ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തി​യ മ​ന്ദി​രം ഒ​രു​ങ്ങു​ന്നു
Thursday, March 30, 2023 12:43 AM IST
കോ​ല​ഞ്ചേ​രി: പ​ഴ​ന്തോ​ട്ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഹൈ​ടെ​ക് മ​ന്ദി​ര ഒ​രു​ങ്ങു​ന്നു. പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് സ്കൂ​ളി​ന് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടു കോ​ടി അ​നു​വ​ദി​ച്ചു.

സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ മ​ന്ദി​രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും ര​ക്ഷ​ക​ർ​തൃ സ​മി​തി​യും അ​ട​ക്ക​മു​ള്ള​വ​ർ എം​എ​ൽ​എ​യ്‌​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച സ​ർ​ക്കാ​ർ പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കാ​ൻ ര​ണ്ടു കോ​ടി രു​പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ണ്ഡ​ല​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.