പാ​ല​മ​റ്റത്ത് കാ​റ്റി​ൽ ക​ന​ത്ത നാ​ശം
Thursday, March 30, 2023 12:43 AM IST
കോ​ത​മം​ഗ​ലം: വേ​ന​ല്‍​മ​ഴ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ പാ​ല​മ​റ്റം മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശം. റോ​ഡി​ലേ​ക്കും പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും മ​ര​ങ്ങ​ള്‍ മ​റി​ഞ്ഞു വീ​ണു. പാ​ല​മ​റ്റം-​ചാ​രു​പാ​റ റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് താ​ലൂ​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. നാ​ല് വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക നാ​ശ​മു​ണ്ടാ​യി. നി​ര​വ​ധി പേ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് 4.30നാ​ണ് പാ​ല​മ​റ്റം മു​ത​ല്‍ ചാ​രു​പാ​റ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ​ത്. ചീ​ക്കോ​ട്, ചാ​രു​പാ​റ, ചീ​ക്കോ​ട്- ഇ​ള​ന്തു​രു​ത്തി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​റ്റ് നാ​ശം വി​ത​ച്ച​ത്. നി​ര​വ​ധി വ​ന്‍ മ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണ​ത് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​ഞ്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു.

11 കെ​വി ലൈ​നു​ക​ള്‍ പ​ല​ഭാ​ഗ​ത്ത് പൊ​ട്ടി​വീ​ണു. ചീ​ക്കോ​ട് പ്ര​ദേ​ശ​ത്ത് അ​റു​പ​തോ​ളം വീ​ടു​ക​ളി​ല്‍ രാ​ത്രി വൈ​കി​യും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ത​പോ​വ​നം ബാ​റി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് മാ​ഞ്ചി​യം മ​രം മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ടു.
ചീ​ക്കോ​ട് പു​ത്ത​ന്‍​ഞാ​ലി​ല്‍ ടോ​മി മ​ത്താ​യി, മാ​റാ​ച്ചേ​രി പു​ത്ത​യ​ത്ത് ബി​ജു പീ​റ്റ​ര്‍, ചി​റ​പ്പു​റം ഏ​ല​മ്മ, കു​ന്ന​ത്ത് വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് മ​ര​ങ്ങ​ള്‍ വീ​ണ് ഭാ​ഗി​ക​നാ​ശം ഉ​ണ്ടാ​യ​ത്.
പു​ത്ത​ന്‍​ഞാ​ലി​ല്‍ ദേ​വ​സ്യ​യു​ടെ വീ​ടി​ന് മു​റ്റ​ത്തേ​ക്ക് മ​ര​വും ഇ​ല​ക്ട്രി​ക് പോ​സ്റ്റും മ​റി​ഞ്ഞു. ഭാ​ഗ്യ​ത്തി​നാ​ണ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ഴാ​തെ ഒ​ഴി​വാ​യി പോ​യ​ത്. വീ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഷീ​റ്റ് ത​ക​ര്‍​ന്നു. ബി​ജു പീ​റ്റ​റി​ന്‍റെ ഇ​രു​നൂ​റോ​ളം ഏ​ത്ത​വാ​ഴ​ക​ളും കാ​റ്റി​ല്‍ നി​ലം​പ​തി​ച്ചു.