പ​തി​വ് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ കോർപറേഷൻ ബ​ജ​റ്റ് പാ​സാ​ക്കി
Friday, March 31, 2023 12:14 AM IST
കൊ​ച്ചി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് പാ​സാ​ക്കി. മാ​ന്ത്ര ക​നാ​ല്‍ സ​മാ​ന്ത​ര പാ​ത ഉ​ള്‍​പ്പെ​ടെ അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ള്‍ കൂ​ടി ചേ​ര്‍​ത്ത്ബ​ഡ്ജ​റ്റ് അം​ഗീ​ക​രി​ച്ച​താ​യി ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് കൗ​ണ്‍​സി​ല്‍ പി​രി​ഞ്ഞു.
ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലു​ക​ളി​ലെ തു​ട​ര്‍​ച്ച​യാ​യി​രു​ന്നു ഇ​ന്ന​ലെ​യും. പ​തി​വു പോ​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. സം​സാ​രി​ക്കാ​നാ​യി ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍​സി​യ എ​ണീ​റ്റ​പ്പോ​ള്‍ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം വി​ളി രൂ​ക്ഷ​മാ​ക്കി. മേ​യ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന പ​തി​വ് ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ന്ന​ലെ​യും. തു​ട​ര്‍​ന്നാ​ണ് ബ​ജ​റ്റ് ഭേ​ദ​ഗ​തി​ക​ളോ​ടെ അം​ഗീ​ക​രി​ച്ച​താ​യി അ​റി​യി​ച്ച് മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും ചെ​യ​ര്‍ വി​ട്ടു​പോ​യ​ത്.
ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​സ​ഹ​ക​ര​ണ​ത്തി​നു​മി​ട​യി​ലാ​ണ് വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​നും ബ​ജ​റ്റ് ന​ട​പ​ടി​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നു​മാ​യ​തെ​ന്ന് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ പി​ന്നീ​ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ന​ഗ​ര​ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ പ്രാ​ധാ​ന്യം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​തു​പോ​ലെ​യാ​ണ് പ്ര​തി​പ​ക്ഷം പെ​രു​മാ​റു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.