നാ​ളെ മു​ത​ല്‍ ഉ​റ​വി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം സം​സ്‌​ക​രി​ക്ക​ണം
Friday, March 31, 2023 12:14 AM IST
കൊ​ച്ചി: കൊച്ചി ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ നാ​ളെ മു​ത​ല്‍ സ്വ​ന്തം നി​ല​യ്ക്ക് ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്ക​ണം. ഉ​റ​വി​ട​ങ്ങ​ളി​ല്‍ ത​ന്നെ മാ​ലി​ന്യം സം​സ്‌​ക​രി​ക്ക​ണ​മെ​ന്ന 2016ലെ ​ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി കോ​ര്‍​പ​റേ​ഷ​നാ​ണ് ന​ഗ​ര​ത്തി​ല്‍ വ​ലി​യ തോ​തി​ല്‍ മാ​ലി​ന്യം പു​റ​ന്ത​ള്ളു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ഫ്‌​ളാ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഏ​ജ​ന്‍​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹ​ക​ര​ണം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കോ​ർ​പ​റേ​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഫ്‌​ളാ​റ്റു​ക​ളു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ച​ര്‍​ച്ച ന​ട​ത്തി. സ്ഥാ​പ​ന​ങ്ങ​ളു​മാ​യും തു​ട​ര്‍​ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും. ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളും. അ​തേ സ​മ​യം നാ​ളെ മു​ത​ൽ ഇ​തു ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ചെ​റി​യ തോ​തി​ൽ ഇ​ള​വ് ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍​ക്കൊ​പ്പം ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും ക​ല​ര്‍​ത്തി പൊ​തു​യി​ട​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥി​തി വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണ്. മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്കും ഇ​ത് ഇ​ര​ട്ടി​പ്പ​ണി​യാ​ണ്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ച ശേ​ഷ​മാ​ണ് റീ​സൈ​ക്ലിം​ഗ് പ്ര​ക്രി​യ​ക​ള്‍​ക്ക് അ​യ​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും ഇ​തി​നൊ​പ്പം ക​ല​രു​ന്ന​തോ​ടെ പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും മാ​ലി​ന്യ ശേ​ഖ​ര​ണ​വും വൈ​കി. ഇ​ത്ത​ര​ത്തി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന​തി​ന് മ​റ്റു സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും കോ​ര്‍​പ​റേ​ഷ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.