ബ​ര്‍ക്കു​മാ​ന്‍സ് അ​വാ​ര്‍ഡ് ഡോ. ​മ​ഞ്ജു കു​ര്യ​ന് സ​മ്മാ​നി​ച്ചു
Friday, March 31, 2023 12:17 AM IST
ച​ങ്ങ​നാ​ശേ​രി: മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ക്കു​ള്ള ഈ ​വ​ര്‍ഷ​ത്തെ ബ​ര്‍ക്ക്മാ​ന്‍സ് അ​വാ​ര്‍ഡ് കോ​ത​മം​ഗ​ലം മാർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മ​ഞ്ജു കു​ര്യ​നു തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ഡോ. ​ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ സ​മ്മാ​നി​ച്ചു. എ​സ്ബി കോ​ളജി​ലെ കാ​ര്‍ഡി​ന​ല്‍ പ​ടി​യ​റ ഹാ​ളി​ല്‍ ന​ട​ന്ന അ​വാ​ര്‍ഡ്ദാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം, ഷി​ബു പ​ള്ളി​ക്ക​ല്‍, ഡോ. ​സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്ബി കോ​ള​ജി​ലെ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യു​ടെ കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ 1998ല്‍ ​ഏ​ര്‍പ്പെ​ടു​ത്തി​യ ബ​ര്‍ക്കു​മാ​ന്‍സ് അ​വാ​ര്‍ഡി​ന്‍റെ 25-ാമ​ത് സ്വീ​ക​ര്‍ത്താ​വാ​ണ് ഡോ. ​മ​ഞ്ജു കു​ര്യ​ന്‍.