മുസ്‌ലിം യൂത്ത് ലീഗിന്‍റെ നൈ​റ്റ് മാ​ർ​ച്ച്
Friday, March 31, 2023 12:17 AM IST
മു​വാ​റ്റു​പു​ഴ : രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യതി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌ലിം യൂ​ത്ത് ലീ​ഗ് മു​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ കു​ഴി​ച്ചു മൂ​ടി ശ​ബ്ദി​ക്കു​ന്ന​വ​രു​ടെ വാ​യ മൂ​ടിക്കെ​ട്ടു​ന്ന സം​ഘ​പ​രി​വാ​ർ ഭീ​ക​ര​ത​ക്കെ​തി​രെ യൂ​ത്ത് ലീ​ഗ് പേ​ഴ​ക്കാ​പ്പി​ള്ളി​യി​ൽ പാ​തി​രാ​വോ​ട​ടു​ത്ത് ന​ട​ത്തി​യ മാ​ർ​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പു​തി​യൊ​രു അ​ധ്യാ​യ​മാ​യി. സ​മ​ര​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മാ​ർ​ച്ചി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത​ത് ആ​വേ​ശ​മാ​യി.
പേ​ഴ​ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പാ​യി​പ്ര ക​വ​ല​യി​ൽ സ​മാ​പി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ മു​സ്ലിം യൂ​ത്ത് ലീ​ഗ് മു​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ. ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. സു​ലൈ​മാ​ൻ, മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. അ​മീ​റ​ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​എം. സു​ബൈ​ർ, ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം അ​ൻ​സാ​ർ മു​ണ്ടാ​ട്ട്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഇ. സ​ജ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. ഹാ​ഷിം, കെ.​എം. അ​ബ്ദു​ൽ ക​രീം, എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​മീ​സ് ഇ​ബ്രാ​ഹിം, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഇ. നാ​സ​ർ, മു​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. അ​ബ്ദു​ൽ സ​ലാം, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലാ​ൽ സ്രാ​ന്പി​ക്ക​ൽ, വി.​എ .ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് സാ​ലി​ഹ്, ഫാ​റൂ​ഖ് മ​ട​ത്തോ​ട​ത്ത്, മൊ​യ്തു മ​ര​ങ്ങാ​ട്ട്, കെ.​എം. ഷെ​ക്കീ​ർ, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ട്ര​ഷ​റ​ർ പി.​കെ. അ​ജാ​സ്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​യാ​സ് ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.