ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന
Friday, March 31, 2023 12:20 AM IST
കാ​ക്ക​നാ​ട്: മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ന​ൽ​കി​യ ക​ണ​ക്കി​ൽ വ്യ​ത്യാ​സം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷണ​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ 68 ഫ്ലാ​റ്റു​ക​ൾ​ക്ക് ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ 78 ഫ്ലാ​റ്റു​ക​ളു​ടെ​യെ​ന്നാ​ണ് സ​ർ​ക്കാ​ർ വെ​ബ് സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത ത​ങ്ക​പ്പ​ൻ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​ണ്ണി കാ​ക്ക​നാ​ട്, പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. ച​ന്ദ്ര​ൻ​ബാ​ബു, ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി. ന​ഗ​ര​സ​ഭാ മാ​ലി​ന്യം വേ​ർ​തി​രി​ക്കു​ന്ന സ്ഥ​ല​ത്തും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഏ​പ്രി​ൽ 10ന് ​മു​ന്പ് ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.