മു​സി​രി​സ് ഫ്ല​വ​ര്‍ ഷോ ​നാ​ളെ മു​ത​ല്‍
Friday, March 31, 2023 12:20 AM IST
പ​റ​വൂ​ര്‍: മു​സി​രി​സ് ഫ്ലവ​ര്‍ ഷോ ​നാ​ളെ മു​ത​ല്‍ 16 വ​രെ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചേ​ന്ദ​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ ഷ​ഫാ​സ് തി​യേ​റ്റ​റി​ന് സ​മീ​പം ന​ട​ക്കും. നാ​ളെ രാ​വി​ലെ 11ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഫ്ല​വ​ര്‍ ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ദി​വ​സേ​ന രാ​വി​ലെ 11 ന് ​മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പു​ഷ്പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ​യി​നം ചെ​ടി​ക​ളും മ​രു​ഭൂ​മി​യി​ല്‍ വ​ള​രു​ന്ന ക​ള്ളി​മു​ള്‍ ചെ​ടി​ക​ളും (കാ​റ്റ​ക്‌​സ്) പ്ര​ദ​ര്‍​ശി​പ്പി​ക്കും.
പു​രാ​ത​ന കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, ഫ്‌​ളോ​റ​ല്‍ സ്റ്റാ​ളു​ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ മേ​ള, ഭ​ക്ഷ്യ മേ​ള, റോ​ബോ​ട്ടി​ക് ഷോ, ​പെ​റ്റ് ഷോ, ​ക​ണ്‍​സ്യൂ​മ​ര്‍ ഷോ, ​മോ​ട്ടോ​ര്‍ ഷോ, ​കി​ഡ്‌​സ് സോ​ണ്‍, ഡോ​ഗ് ഷോ ​എ​ന്നി​വ​യും ഫ്ല​വ​ര്‍ ഷോ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഫാ​മി​ലി ഗെ​യിം ഷോ ​എ​ന്നി​വ​യും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.