പ​ണ​യം​വ​ച്ച സ്വ​ർ​ണ​ത്തി​ൽ നാ​ല് പ​വ​ൻ കു​റ​വെ​ന്ന് പ​രാ​തി
Friday, March 31, 2023 12:20 AM IST
ആ​ലു​വ: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ നാ​ല് പ​വ​ൻ കു​റ​ഞ്ഞ​താ​യി പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ലു​വ ടൗ​ൺ പോ​ലീ​സ് ഇ​ന്ന​ലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.
ദേ​ശീ​യ​പാ​ത​യി​ലെ സെ​മി​നാ​രി​പ്പ​ടി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് പ​രാ​തി​ക്കാ​ർ. ബാ​ങ്കി​ന്‍റെ തോ​ട്ട​ക്കാ​ട്ടു​ക​ര ശാ​ഖ​യി​ൽ സ്ഥി​ര​മാ​യി സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​റു​ള്ള​താ​ണ്. പ​ല​ത​വ​ണ പു​തു​ക്കി​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ തി​രി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് 32 ഗ്രാം ​സ്വ​ർ​ണം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​ത്.
എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തി​ന് ശേ​ഷ​മാ​ണ് ആ​ലു​വ പോ​ലീ​സി​ൽ പ​റ​വൂ​ർ സ്വ​ദേ​ശി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​ന്ന് വി​ശ​ദ​മാ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ധാ​ര​ണ​യാ​യി. തൂ​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് അ​ള​വി​ൽ പാ​ക​പ്പി​ഴ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ട്.