മ​നോ​ഹ​ര​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഉ​പ​വാ​സം
Friday, March 31, 2023 12:20 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്‌​ഥ​രു​ടെ മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട ഇ​രു​മ്പ​നം സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട ജം​ഗ്ഷ​നി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ആ​രം​ഭി​ച്ചു.
കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി 50 ല​ക്ഷം അ​നു​വ​ദി​ക്കു​ക, മ​ര​ണ​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ന​ട​ത്തു​ന്ന സ​മ​രം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സി.​കെ. പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​ങ്കെ​ടു​ക്കും.