"ഈ​സ്റ്റ​ർ ക​ന്‍റാ​ത്ത': സം​ഗീ​ത നാ​ട​ക അ​വ​ത​ര​ണം പി​ഒ​സി​യി​ൽ
Friday, March 31, 2023 12:20 AM IST
കൊ​ച്ചി: യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വം കു​രി​ശു​മ​ര​ണം ഉ​യി​ർ​പ്പ് തു​ട​ങ്ങി​യ ര​ക്ഷാ​ക​ര​സം​ഭ​വ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം ന​വീ​ന സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന സം​ഗീ​ത നാ​ട​കം ( 'ഈ​സ്റ്റ​ർ ക​ന്‍റാ​ത്ത') പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണ് അ​വ​ത​ര​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് 'ഈ​സ്റ്റ​ർ ക​ന്‍റാ​ത്ത'​യു​ടെ അ​ര​ങ്ങി​ലെ​ത്തു​ന്ന​തെ​ന്ന് പി​ഒ​സി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി​യും മാ​ധ്യ​മ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം ഇ​രി​ന്പി​നി​ക്ക​ലും അ​റി​യി​ച്ചു. ആ​ധു​നി​ക ശ​ബ്ദ, പ്ര​കാ​ശ, സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.