മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്: അ​വ​ധി​ക്കാ​ലം സു​ര​ക്ഷി​ത​മാ​യിരിക്കണം
Saturday, April 1, 2023 12:21 AM IST
കൊ​ച്ചി: പ​രീ​ക്ഷ​യു​ടെ ടെ​ന്‍​ഷ​നൊ​ഴി​ഞ്ഞ് അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്ക് ക​ട​ന്ന കു​ട്ടി​ക​ള്‍ അ​വ​ധി​ക്കാ​ലം സു​ര​ക്ഷി​ത​മാ​യി ആ​സ്വ​ദി​ക്ക​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സ്.
മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ങ്ങ​നെ;
ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ​തി​യി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ ക​രു​തി​യി​രി​ക്ക​ണം. സെ​ല്‍​ഫി​യെ​ടു​ക്കാ​നാ​യു​ള്ള സാ​ഹ​സി​ക​ത അ​പ​ക​ട​ത്തെ ക്ഷ​ണി​ച്ചു വ​രു​ത്തും. ലൈ​സ​ന്‍​സി​ല്ലാ​ത്ത​വ​ര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​നം ഓ​ടി​ക്ക​രു​ത്. മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ചാ​ല്‍ യോ​ദ്ധാ​വ് വാ​ട്‌​സ​പ്പ് 9995966666 ന​മ്പ​റി​ലൂ​ടെ പോ​ലീ​സി​നെ അ​റി​യി​ക്ക​ണം.
മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വഴി പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​തി​രി​ക്കു​ക. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​ര്‍​ക്കും കൈ​മാ​റ​രു​ത്. അ​പ​രി​ചി​ത​രു​മാ​യു​ള്ള വീ​ഡി​യോ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ളു​ക​ള്‍ ഒ​ഴി​വാ​ക്കു​ക. ഗെ​യ്മു​ക​ളു​ടെ പി​ന്നാ​ലെ പോ​യി സ​മ​യ​വും ധ​ന​വും ക​ള​യ​രു​ത്.
അ​വ​ധി​ക്കാ​ലം ന​ല്ല കാ​ര്യ​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്ക​ണം. ന​ല്ല പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കാം. ന​ന്നാ​യി എ​ഴു​താം. വ​ര​യ്ക്കാം. മാ​താ​പി​താ​ക്ക​ളെ​യും സ​മൂ​ഹ​ത്തെ​യും സ​ഹാ​യി​ക്കാം. ഒ​പ്പം കൂ​ട്ടു​കാ​രൊ​ത്ത് ക​ളി​ക്കാം. എ​ന്താ​വ​ശ്യ​ത്തി​നും കേ​ര​ള പോ​ലീ​സും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് സ​ന്ദേ​ശ​മാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് ഏ​താ​വ​ശ്യ​ത്തി​നും വി​ളി​ക്കാ​വു​ന്ന ചി​രി ഹെ​ല്‍​പ്പ്‌ലൈ​ന്‍ ന​മ്പ​ര്‍: 9497900200.