യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Saturday, April 1, 2023 12:24 AM IST
മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ച തു​ക​യു​ടെ മൂ​ന്നാം ഗ​ഡു ഇ​നി​യും ന​ൽ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ച്ചി​ട്ടും പദ്ധതിവിഹിതം നൽകാ​ത്ത​ത് ന​ഗ​ര​സ​ഭ​ക​ളു​ടെ വി​ക​സ​ന​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ത്തെ തു​ര​ങ്കം​വ​യ്ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പൊ​തു​വേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​റാ​ടി പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ർ​ജ്, അം​ഗ​ങ്ങ​ളാ​യ പി.​പി. ജോ​ളി, ബി​ജു കു​ര്യാ​ക്കോ​സ്, ജി​ഷ ജി​ജോ, അ​ജി സാ​ജു, ര​തീ​ഷ് ച​ങ്ങാ​ലി മ​റ്റം, ജി​ബി മ​ണ​ത്തു​കാ​ര​ൻ, ജ​യ​സ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
തി​രു​മാ​റാ​ടി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. സ​മ​രം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​നി​ത ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം നെ​വി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പ്രി​ൻ​സ് പോ​ൾ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി കീ​രാം​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​ക്കെ​തി​രേ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​യ ധ​ർ​ണ പ്ര​തി​പ​ക്ഷ നേ​താ​വ് എ.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ജു എ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി മോ​ഹ​ന​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി​യ ബി​ജു, അം​ഗ​ങ്ങ​ളാ​യ എം.​കെ. വി​ജ​യ​ൻ, രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പി​റ​വം: മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ജെ. ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കെ. ​ജോ​ൺ നി​ർ​വ​ഹി​ച്ചു. പി.​പി. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.