കു​ര്യ​ൻ​മ​ല ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, April 1, 2023 12:24 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​വ​ദി​ച്ച കു​ര്യ​ൻ​മ​ല ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര(​ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​ർ)​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ സി​നി ബി​ജു, ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​എ. അ​ബ്ദു​ൾ സ​ലാം, അ​ബ്ദു​ൾ ഖാ​ദ​ർ, അ​ജി​മോ​ൻ, പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ, നി​സ അ​ഷ​റ​ഫ്, ജോ​സ് കു​ര്യാ​ക്കോ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. രാ​കേ​ഷ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് ആ​രി​ഫ് ഖാ​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
കു​ര്യ​ൻ​മ​ല​യി​ലും ര​ണ്ടാ​റി​ലു​മാ​ണ് പു​തി​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ര​ണ്ടാ​ർ സെ​ന്‍റ​റും ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​രു കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന് കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ന് അ​ഞ്ച് ല​ക്ഷ​വും, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ര​ണ്ടു ല​ക്ഷ​വും അ​നു​വ​ദി​ച്ചു. ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ആ​രോ​ഗ്യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. കു​ര്യ​ൻ​മ​ല വ​നി​ത വ്യ​വ​സാ​യ കേ​ന്ദ്രം ബി​ൽ​ഡിം​ഗി​ലും, മ​ണി​യം​കു​ളം ക​വ​ല​യി​ലെ ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലും സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും.