ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു​ത്സ​വം
Saturday, April 1, 2023 12:24 AM IST
മൂ​വാ​റ്റു​പു​ഴ: കൊ​യ്ത്തു​പാ​ട്ടി​ന്‍റെ താ​ള​മേ​ള​ത്തോ​ടെ ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു​ത്സ​വം. കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ സ​ഭ മാ​റാ​ടി പ്രാ​ദേ​ശി​ക സ​ഭാ സെ​ക്ര​ട്ട​റി സു​ധീ​പ് പാ​ല​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശു​കി​ട​ന്ന പാ​ട​ശേ​ഖ​രം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ‘ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ പ​ദ്ധ​തി​യി​ലാ​ണ് കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ഴു​തു പാ​ക​പ്പെ​ടു​ത്തി​യ​ത്. കി​സാ​ൻ സ​ഭ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പൂ​മ​റ്റം, റെ​ജി ഐ​സ​ക്ക് മൂ​ലം​കു​ഴി, സു​ധീ​പ് പാ​ല​മൂ​ട്ടി​ൽ, പ്രി​ൻ​സ് ആ​നി​യ്ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ട​ശേ​ഖ​ര​ത്തി​ലാ​കെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ൾ​പ്പ​ടെ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​രു​ടെ ആ​ഴ്ച​ക​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പാ​ടം കൃ​ഷി​യോ​ഗ്യ​മാ​യി. ഉ​മ ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലാ​ണ് കൃ​ഷി​ചെ​യ്ത​ത്. ന​ടീ​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഞാ​റു​ന​ട്ടു. കൃ​ഷി​യ്ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി താ​ല്കാ​ലി​ക​മാ​യി ചി​റ​യും കെ​ട്ടി. എ​ന്നാ​ൽ ജ​നു​വ​രി പ​കു​തി​യോ​ടെ എം​വി​ഐ​പി ക​നാ​ൽ ഇ​ടി​ഞ്ഞ് വെ​ള്ളം ല​ഭി​ക്കാ​തെ​വ​ന്ന​ത് പ്ര​തി​സ​ന്ധി​യാ​യി. എ​ങ്കി​ലും കൃ​ഷി​യെ സ്നേ​ഹി​ച്ച ഇ​വ​ർ എ​ന്ത് ന​ഷ്ടം​വ​ന്നാ​ലും കൃ​ഷി ഉ​പേ​ക്ഷി​യ്ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ക​ടു​വേ​ലി പാ​ട​ശേ​ഖ​രം കൊ​യ്ത്തു​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി​യ​ത്.
കി​സാ​ൻ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ. ശി​വ​ൻ, ബാ​ബു പോ​ൾ, കെ.​എ. ന​വാ​സ്, ജോ​ളി പൊ​ട്ട​യ്ക്ക​ൽ, പി.​കെ. ബാ​ബു​രാ​ജ്, വി​ൻ​സ​ൻ ഇ​ല്ലി​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.