തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് പ്രതിഷേധം
Saturday, April 1, 2023 12:25 AM IST
കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും മ​ര​വി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. വ​ര​വി​നും ചെ​ല​വി​നും ആ​നു​പാ​തി​ക​മാ​യി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ല്‍ വ​ലി​യ വീ​ഴ്ച​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​നും മ​ര​ട് ന​ഗ​ര​സ​ഭ​യി​ല്‍ കെ. ​ബാ​ബു എം​എ​ല്‍​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തി​യ കു​ത്തി​യി​രു​പ്പ് സ​മ​രം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​വി. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ശ്രീ​ല​ത മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ സ​മ​രം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജ​മാ​ൽ മ​ണ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​മ ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ലു​വ​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ​സി​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി.​
കാ​ല​ടി പ​ഞ്ചാ​യ​ത്തി​ൽ സി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ബി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ശ​മ​ന്നൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജു ജോ​സ​ഫ്, പി.​കെ. ജ​മാ​ല്‍, പി. ​പി. ര​ഘു​കു​മാ​ര്‍, അ​ഡ്വ. ചി​ത്ര ച​ന്ദ്ര​ന്‍, സു​ബൈ​ദ പ​രീ​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പ്ര​തി​ഷേ​ധി​ച്ച് മു​ട​ക്കു​ഴ​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി.
വ​ട​ക്കേ​ക്ക​ര​യി​ൽ യു​ഡി​എ​ഫ് പ​റ​വൂ​ർ നി​യോ​ജ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​സ്. ര​ഞ്ജി​ത്ത് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.