ആലുവ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു തുടക്കമായി
Saturday, April 1, 2023 12:25 AM IST
ആ​ലു​വ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ആ​ലു​വ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. രാ​ജ​ഗി​രി എ​സ് എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ബെ​ന്നി ന​ൽ​ക്ക​ര ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​യോ​ർ ഫാ. ​ബെ​ന്നി എ​ണ്ണ​യ്ക്കാ​പ്പ​ള്ളി, ​ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര, ജോ​സ് പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​പ്രി​ൽ നാലുവരെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒന്പതു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര ആ​ൻഡ് ടീം (​ഷെ​ക്കെ​യ്ന മി​നി​സ്ട്രീ​സ്) ആ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. ദി​വ​സ​വും ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യും ക​ൺ​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​കും.