മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പീഡാനുഭവ ശുശ്രൂഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 7.15 ന് പ്രാർഥന, ഓശാന ശുശ്രൂഷകൾ, തുടർന്ന് കുർബാന. അഞ്ചിന് വൈകുന്നേരം 6.30ന് പ്രാർഥന, പെസഹാ ശുശ്രൂഷകൾ, കുർബാന. ഏഴിന് രാവിലെ 7.30ന് പ്രാർഥന. എട്ടിന് രാവിലെ എട്ടിന് പ്രാർഥന, തുടർന്ന് കുർബാന, വൈകുന്നേരം 6.30ന് പ്രാർഥന, തുടർന്ന് ഉയിർപ്പിന്റെ ശുശ്രൂഷകൾ, കുർബാന.
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മൗണ്ട് താബോർ ചാപ്പലിൽ പീഡാനുഭവ ശുശ്രൂഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 6.15ന് പ്രാർഥന, ഏഴിന് കുർബാന. അഞ്ചിന് വൈകുന്നേരം ആറിന് പ്രാർഥന, പെസഹാശുശ്രൂഷ, ഒന്‍പതിന് കുർബാന. ഏഴിന് രാവിലെ ഏഴിന് ചടങ്ങുകൾ ആരംഭിക്കും. എട്ടിന് രാവിലെ ഏഴിന് കുർബാന, വൈകുന്നേരം ആറിന് പ്രാർഥന, തുടർന്ന് ഉയർപ്പിന്റെ ശുശ്രൂഷകൾ, കുർബാന.