യു​ഡി​എ​ഫ് ക​രി​ദി​നാ​ച​ര​ണം
Sunday, April 2, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ: ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ന്യാ​യ​മാ​യ നി​കു​തി​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​ക​ൽ​കൊ​ള്ള​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​ണി നെ​ല്ലൂ​ർ. യു​ഡി​എ​ഫ് ക​രി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ക​ണ്‍​വീ​ന​ർ കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ്, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, പി.​എ. ബ​ഷീ​ർ, കെ.​പി. ജോ​യി, പി.​പി. എ​ൽ​ദോ​സ്, ഒ.​എം. സു​ബൈ​ർ, കെ.​എം. പ​രീ​ത്, പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റ്യ​ൻ, ടോ​മി പാ​ല​മ​ല, സു​ബാ​ഷ് ക​ട​യ്ക്കോ​ട്ട്, പി.​സി. തോം​സ​ണ്‍, ജോ​ണ്‍ പോ​ൾ, മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.