കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണം
Sunday, April 2, 2023 12:14 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് 17-ാം വ​ർ​ഡി​ൽ കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് ഷാ​ഫി നി​ർ​വ​ഹി​ച്ചു.
വ്യ​ക്തി ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും കൊ​തു​കു​ക​ൾ വ​ള​രാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്ത​ലു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
വാ​ർ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ആ​ശാ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് മേ​റ്റു​മാ​ർ, ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
സു​ലോ​ച​ന ബി​ജു, ര​മി, ഷൈ​ല മോ​ൾ, ഹാ​ജ​റ ജ​ബ്ബാ​ർ, ഷൈ​ജ മ​ണി, മ​ഞ്ജു ജി​ജി, സു​മി സു​ഭാ​ഷ്, ജ​സീ​ന അ​ലി, അ​യി​ഷ ബീ​വി, സൗ​മ്യ എ​ൽ​ദോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.