26 ഇ​ട​ങ്ങ​ളി​ല്‍ നൈ​പു​ണ്യ ന​ഗ​രം വി​ജ​യ​ക​രം
Sunday, April 2, 2023 12:14 AM IST
കൊ​ച്ചി: മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ​യും സ്മാ​ര്‍​ട്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച നൈ​പു​ണ്യ ന​ഗ​രം പ​ദ്ധ​തി 26 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
തൃ​പ്പൂ​ണി​ത്തു​റ, പി​റ​വം, മൂ​വാ​റ്റു​പു​ഴ, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, തൃ​ക്കാ​ക്ക​ര, പെ​രു​മ്പാ​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും വ​രാ​പ്പു​ഴ, ആ​മ്പ​ല്ലൂ​ര്‍, മു​ള​ന്തു​രു​ത്തി, വ​ട​ക്കേ​ക്ക​ര, ക​ട​മ​ക്കു​ടി, എ​ട​ക്കാ​ട്ടു​വ​യ​ല്‍, കു​ഴു​പ്പി​ള്ളി, കു​മ്പ​ളം, പ​ള്ളി​പ്പു​റം, മ​ഴു​വ​ന്നൂ​ര്‍, ക​രു​മാ​ലൂ​ര്‍, ഐ​ക്ക​ര​നാ​ട്, പു​ത്ത​ന്‍​വേ​ലി​ക്ക​ര, ആ​യ​വ​ന, വാ​ര​പ്പെ​ട്ടി, ക​ടു​ങ്ങ​ല്ലൂ​ര്‍, നാ​യ​ര​മ്പ​ലം, മ​ല​യാ​റ്റൂ​ര്‍ നീ​ലീ​ശ്വ​രം, കോ​ട്ടു​വ​ള്ളി, കാ​ല​ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
82 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 13 ന​ഗ​ര​സ​ഭ​ക​ളി​ലെ​യും 50 വീ​തം വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക​മ്പ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ പ​രി​ജ്ഞാ​നം ന​ല്‍​കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.