മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തിന് 100 ശ​ത​മാ​നം നേ​ട്ടം
Sunday, April 2, 2023 12:14 AM IST
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി ചെ​ല​വു​ക​ള്‍, വ​സ്തു​നി​കു​തി പി​രി​വ്, തൊ​ഴി​ല്‍ നി​കു​തി എ​ന്നി​വ​യി​ല്‍ 100 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച 2.22 കോ​ടി രൂ​പ പൂ​ര്‍​ണ​മാ​യും ചെ​ല​വ​ഴി​ച്ചാ​ണ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 75 ല​ക്ഷം രൂ​പ വ​സ്തു​നി​കു​തി ഇ​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും പി​രി​ച്ചെ​ടു​ത്ത് 100 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ 14 വാ​ര്‍​ഡു​ക​ളും ആ​ദ്യ​മാ​യാ​ണ് 100 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.
തൊ​ഴി​ല്‍ നി​കു​തി പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ 100 ശ​ത​മാ​നം നേ​ട്ട​വും കൈ​വ​രി​ച്ചു. മൂ​ക്ക​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​നേ​ട്ട​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ങ്ക​മാ​ലി എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍, ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി അ​നു​മോ​ദി​ച്ചു.