മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഇന്ന് തുടക്കമാകും. പതിനായിരക്കണക്കിനു തീർഥാടകർവിശുദ്ധവാരത്തിൽ മല കയറാനെത്തും.
ഓശാനഞായർ ദിനമായ ഇന്ന് കുരിശുമുടിയിൽ രാവിലെ ആറിന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, പ്രസംഗം, കുർബാന, തുടർന്ന് 8.30 ന്, 10.30 ന്, വൈകീട്ട് 6.30ന് കുർബാന എന്നിവയുണ്ടാകും.
പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാലുകഴുൽ ശുശ്രൂഷ, കുർബാന, വചന സന്ദേശം, തുടർന്ന് പൂർണ ദിനാരാധന, വൈകീട്ട് ആറു മുതൽ ഏഴു വരെ തിരുമണിക്കൂർ പൊതു ആരാധന.
ദു:ഖ വെള്ളി രാവിലെ ആറിന് ആരാധന തുടരും. ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ, നഗരികാണിക്കൽ, സന്ദേശം. ദുഖശനി രാവിലെ ആറിന് മാമ്മോദീസ വ്രത നവീകരണം, വിശുദ്ധ കുർബാന.
രാത്രി 11.45ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും.
താഴത്തെ പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ രാവിലെ ആറിന് സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പ്, തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, പ്രസംഗം, കുർബാന. ഒന്പതിനും, രാത്രി 8.30 നും കുർബാന.
പെസഹാ വ്യാഴം രാവിലെ ആറിന് കാലുകഴുൽ ശുശ്രൂഷ, കുർബാന, വചന സന്ദേശം, തുടർന്ന് പൂർണ ദിനാരാധന. വൈകീട്ട് 4ന് കാലുകഴുകൽ ശുശ്രൂഷ നേർച്ച, ഏഴു മുതൽ എട്ടു വരെ തിരുമണിക്കൂർ പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രുഷ.ദു:ഖവെള്ളി രാവിലെ 6.30 ന് പീഢാനുഭവ തിരുക്കർമങ്ങൾ, കുരിശു വന്ദനം, വചന സന്ദേശം, വൈകീട്ട് മൂന്നിന് കുരിശിന്റെ വഴി, അടിവാരത്തിലേക്ക് വിലാപയാത്ര, പീഡാനുഭവ സന്ദേശം.
ദുഖശനി രാവിലെ ആറിന് മാമ്മോദീസ വ്രത നവീകരണം, കുർബാന. രാത്രി 10.30ന് ഉയർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും. ഉയിർപ്പുഞായറാഴ്ച രാവിലെ 5.30 നും, ഏഴിനും കുർബാന.