മ​നോ​ഹ​ര​ന്‍റെ മ​ര​ണം: യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, April 2, 2023 12:14 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​പ്പെ​ട്ട ഇ​രു​മ്പ​നം സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ന്നു ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് തി​രു​വാ​ങ്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു​ള്ള പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​രു​മ്പ​നം മ​ന​ക്ക​പ്പ​ടി​യി​ൽ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​വി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജെ പൗ​ലോ​സ്, സെ​ക്ര​ട്ട​റി ഐ.​കെ. രാ​ജു, ഡി​സി​സി സെ​ക്ര​ട്ട​റി സി.​എ. ഷാ​ജി, റോ​യ് തി​രു​വാ​ങ്കു​ളം, ഡി. ​അ​ർ​ജു​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.