ബീ​പാ​ത്തു​വി​നും കു​ടും​ബ​ത്തി​നും ആ​ശ്വ​സി​ക്കാം; പരാതിക്കു പരിഹാരംകണ്ട് നഗരസഭ
Sunday, April 2, 2023 12:15 AM IST
കാ​ക്ക​നാ​ട് : ബീ​പാ​ത്തു​വി​നും കു​ടും​ബ​ത്തി​നും ഇ​നി ആ​ശ്വ​സി​ക്കാം, വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ കാ​ക്ക​നാ​ട് ഹാ​പ്പി ഡേ ​ഡ​ർ​ബാ​ർ റെ​സ്റ്റോ​റ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി. സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.
റെ​സ്റ്റോ​റ​ന്‍റി​ൽ മാ​ലി​ന്യ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്‌ ബീ​പാ​ത്തു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഏ​ക ആ​ശ്ര​യ​മാ​യ കി​ണ​റി​ലെ ജ​ല​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ, അ​മോ​ണി​യ, അ​യ​ൺ തു​ട​ങ്ങി​യ 14 ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് ജ​ല​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
തു​ട​ർ​ന്ന് മു​ൻ​സി​പ്പാ​ലി​റ്റി, ജി​ല്ലാ ക​ള​ക്ട​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭാ സ​ഭ നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ൻ നി​ര​വ​ധി ത​വ​ണ അ​റി​യി​പ്പും ഹി​യ​റിം​ഗും ന​ട​ത്തി​യി​ട്ടും ഹോ​ട്ട​ൽ ഉ​ട​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.