കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാലിപ്പുറം ഐ​ഐവി യുപി ​സ്കൂ​ൾ വിദ്യാർഥികൾ
Sunday, April 2, 2023 12:15 AM IST
വൈ​പ്പി​ൻ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി​മു​റി​ച്ചു ന​ൽ​കി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി മാ​ലി​പ്പു​റം ഐ​ഐ​വി യു​പി സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.
ഇ​വ​രി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടു​മെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഈ ​ബാ​ലി​ക ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് ഓ​മ​നി​ച്ച് പ​രി​ര​ക്ഷി​ച്ചു കൊ​ണ്ടു പോ​ന്ന സ്വ​ന്തം മു​ടി കാ​ൻ​സ​ർ ബാ​ധി​ത​രാ​യ​വ​ർ​ക്ക് വി​ഗ് നി​ർ​മി​ക്കാ​നാ​യി മു​റി​ച്ചു ന​ൽ​കി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​രു​ണ്യം, സ്നേ​ഹം, ദ​യ എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്ന് റെ​ഡ്ക്രോ​സ് യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​മ​ന ടീ​ച്ച​ർ പ​റ​യു​ന്നു.
സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൻ മു​ണ്ട​ൻ മാ​ണി മു​ടി ഏ​റ്റു​വാ​ങ്ങി.
സ്കൂ​ൾ മാ​നേ​ജ​ർ സി.​ബി. ഖാ​ലി​ദ്, പ​ഞ്ചാ​യ​ത്തം​ഗം റ​സി​യ ജ​മാ​ൽ, ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക സീ​ന​ത്ത് മാ​ലി​പ്പു​റം, പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.​എ. പ്രീ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ബെ​നി സാ​ദ​ർ, സെ​ക്ര​ട്ട​റി പി.​എ​സ്. ഷെ​ർ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.