ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​നാ​യി കൂ​ടു​ത​ൽ ‌ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കും: മ​ന്ത്രി പി. ​രാ​ജീ​വ്
Sunday, April 2, 2023 12:15 AM IST
കാ​ക്ക​നാ​ട്: ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​നാ​യി കൂ​ടു​ത​ൽ ബ്ര​ഹ​ത് പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ത്തി​നു​ള​ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ക്ലി​നി​ക്കാ​യ മാ​രി​വി​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി ട്രാ​ൻ​സ് സ​മൂ​ഹ​ത്തി​നെ മു​ഖ്യ​ധാ​ര​യി​ൽ ഉ​യ​ർ​ത്തി കൊ​ണ്ടു വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഉ​മ തോ​മ​സ് എം​എ​ൽ​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി. പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നി​ത റ​ഹീം പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2022-23 ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​രി​വി​ല്ല് - ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ത്തി​നു​ള​ള പ്ര​ത്യേ​ക ക്ലി​നി​ക്ക് ആ​രം​ഭി​ച്ച​ത്. ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള​ള ഡോ​ക്ട​ർ ത​ന്നെ​യാ​ണ് ക്ലി​നി​ക്കി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക. വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​നു സ​മീ​പ​മാ​ണ് ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.