ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Sunday, April 2, 2023 12:15 AM IST
പ​ള്ളു​രു​ത്തി: തി​ങ്ക​ളാ​ഴ്ച്ച അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ജോ​സ​ഫ് രാ​ജി​വ​ച്ചു. ട്വ​ന്‍റി 20 കൂ​ട്ടു​കെ​ട്ടി​ലെ പ​ട​ല​പ്പി​ണ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് രാ​ജി കൈ​മാ​റി​യ​ത്.
പ്ര​സി​ഡ​ന്‍റി​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​റ​ച്ചു​നാ​ളു​ക​ളാ​യി ട്വ​ന്‍റി 20 അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി ട്വ​ന്‍റി 20 മെ​മ്പ​ർ​മാ​രാ​യ മൂ​ന്നും നാ​ലും വാ​ർ​ഡി​ലെ സിം​ല​യും ആ​ൻ​സി ട്രീ​സ​യും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടു ന​ൽ​കി. തി​ങ്ക​ളാ​ഴ്ച അ​വി​ശ്വാ​സ​പ്ര​മേ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അം​ഗ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി ചെ​ല്ലാ​ന​ത്തെ ട്വ​ന്‍റി 20 നേ​തൃ​ത്വം പ്ര​സി​ഡ​ന്‍റി​നോ​ട് രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ്ര​സി​ഡ​ന്‍റ് രാ​ജി സ​മ​ർ​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ല​വി​ൽ ത​ർ​ക്കം ഒ​ഴി​വാ​യ​തി​നാ​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും. നി​ല​വി​ൽ കോ​ൺ​ഗ്ര​സി​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് 2021ൽ ​യു​ഡി​എ​ഫ് ട്വ​ന്‍റി 20 കൂ​ട്ടു​കെ​ട്ടി​ലാ​ണ് എ​ൽ​ഡി​എ​ഫി​നെ താ​ഴെ​യി​റ​ക്കി ഭ​ര​ണം നേ​ടി​യ​ത്. 21 അം​ഗ​ങ്ങ​ളു​ള്ള ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ൽ എ​ല്‍​ഡി​എ​ഫി​ന് 9 സീ​റ്റും, ട്വ​ന്‍റി 20ക്ക് ​എ​ട്ടും, യു​ഡി​എ​ഫി​ന് നാ​ലും സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്