മുപ്പത്തടം വാട്ടർ അഥോറിട്ടി ഓഫീസ് ഉപരോധിച്ചു
Friday, May 26, 2023 1:08 AM IST
ആ​ലു​വ: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​പ്പ​ത്ത​ടം വാ​ട്ട​ർ അ​ഥോ​റി​ട്ടി ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധം ന​ട​ത്തി.
തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ രാ​ത്രി​യോ​ടെ കു​ടി​വെ​ള്ള​മെ​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി. തു​ട​ർ​ന്ന് ഉ​പ​രോ​ധ സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. ഉദ്യോഗസ്ഥർ ഉറപ്പ് പാലിച്ചി ല്ലെങ്കിൽ വീണ്ടും സമരത്തി ലേക്കു കടക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.
അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന പേ​രി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നാം ദി​വ​സ​മായ ഇന്നലെയും കു​ടി​വെ​ള്ളം എ​ത്താ​തെ വ​ന്ന​തോ​ടെ​യാ​ണ് ഉ​പ​രോ​ധം ന​ട​ന്ന​ത്.
ക​ടു​ങ്ങ​ല്ലൂ​ർ, ക​രു​മാ​ല്ലൂ​ർ, ആ​ല​ങ്ങാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ലാ​യ​ത്.