പ്ര​ഫ. ആ​ന്‍റ​ണി ഐ​സ​ക് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ഇ​ന്ന്
Friday, May 26, 2023 1:09 AM IST
കൊ​ച്ചി: കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗം, ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍, കെ​എ​ല്‍​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്നി​ങ്ങി​നെ വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ്ര​ഫ. ആ​ന്‍റ​ണി ഐ​സ​ക്കി​ന്‍റെ ഏ​ഴാം ച​ര​മ വാ​ര്‍​ഷി​കാ​ച​ര​ണം ഇ​ന്ന് എ​റ​ണാ​കു​ളം ആ​ശീ​ര്‍​ഭ​വ​നി​ല്‍ ന​ട​ക്കും.
വൈ​കി​ട്ട് അ​ഞ്ചി​ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​സാ​റ്റ് മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​കെ. ബാ​ബു ജോ​സ​ഫ്, കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​ജേ​ക്ക​ബ് പാ​ല​ക്കാ​പ്പ​ള്ളി, കെ​ആ​ര്‍​എ​ല്‍​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍, സെ​ന്റ് പോ​ള്‍​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. വി.​എ​ക്‌​സ്. സെ​ബാ​സ്റ്റ്യ​ന്‍, പെ​രു​മ്പാ​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി​ക്ട​ര്‍ ജോ​ര്‍​ജ്, സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ന്‍. സ​വി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.