കാ​രു​ണ്യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ റെ​ജി യാ​ത്ര​യാ​യി
Friday, May 26, 2023 10:16 PM IST
കോ​ല​ഞ്ചേ​രി: കാ​രു​ണ്യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ റെ​ജി (51) യാ​ത്ര​യാ​യി. ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ഴു​വ​ന്നൂ​ർ എ​ഴി​പ്രം ചി​ര​ക്കാ​ക്കു​ഴി​യി​ൽ റെ​ജി​യാ​ണ് ഇ​ന്ന​ലെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. മ​ഴു​വ​ന്നൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന റെ​ജി നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു.

ക​ര​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഒ​ന്നാ​കെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള ശ്ര​മം ന​ട​ത്ത​വെ​യാ​ണ് പെ​ട്ടെ​ന്ന് സ്ട്രോ​ക്ക് വ​രി​ക​യും റെ​ജി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത​ത്. ഭാ​ര്യ: ജി​ഷ റെ​ജി വാ​ള​കം പ​ട്ട​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ഷ​ൻ റെ​ജി, റി​യ റെ​ജി.