പ്ര​വൃത്തി ദി​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കു​മെ​ന്ന് കെ​പി​എ​സ്ടി​എ
Saturday, May 27, 2023 1:03 AM IST
കൊ​ച്ചി: കേ​ന്ദ്ര നി​യ​മ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കേ​ര​ള​ത്തി​ല്‍ പ്ര​വൃ​ത്തി ദി​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്ന് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ല്‍ മ​ജീ​ദ്.
എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കെ​പി​എ​സ്ടി​എ എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ജി​ല്ല ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു. സാ​ദ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മാ​ത്യു, സെ​ക്ര​ട്ട​റി അ​ജി​മോ​ന്‍ പൗ​ലോ​സ്, ട്ര​ഷ​റ​ര്‍ കെ. ​മി​നി​മോ​ള്‍, സം​സ്ഥാ​ന ഓ​ഡി​റ്റ​ര്‍ സി.​വി. വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ ക്ലാ​സു​ക​ള്‍​ക്ക് സാ​ബു കു​ര്യാ​ക്കോ​സ്, ടി.​ബി. അ​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.